19 April Friday

അറവിനെത്തിച്ച പോത്തിന്റെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

കാസർകോട്‌> അറവുശാലയിലെത്തിച്ച പോത്തിന്റെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു. കർണാടക ചിത്രദുർഗയിലെ  സാദിഖ്‌ (23) ആണ്‌ മരിച്ചത്. വ്യാഴം വൈകിട്ട് മൊഗ്രാൽപുത്തൂരിലാണ് സംഭവം. കടവത്തെ അബ്ദുല്ലയുടെ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്തിനെ വാഹനത്തിൽനിന്ന്‌ ഇറക്കുന്നതിനിടെ വിരണ്ടോടുമ്പോഴാണ്‌ സാദിഖിനെ കുത്തിയത്‌. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.

  വിരണ്ടോടിയ പോത്ത് മൊഗ്രാൽ ടൗണിലും പരാക്രമം കാട്ടി. രണ്ട്‌ കടകൾ ആക്രമിച്ചു. വ്യാപക നാശനഷ്ടമുണ്ടായി.  കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഭയന്നോടിയവർക്ക്‌ വീണ്‌ പരിക്കേറ്റു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ്‌ പോത്തിനെ പിടിച്ചുകെട്ടിയത്. കാസർകോട് പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top