16 September Tuesday

ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

കോഴിക്കോട്> എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ അഗസ്ത്യന്‍മുഴിക്ക് സമീപം പെരുമ്പടപ്പില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആനപ്പാപ്പാനായ  ഓമശേരി പുത്തൂര്‍ നടമ്മല്‍ പൊയില്‍ എളവമ്പ്രകുന്നുമ്മല്‍ വിനു (36) ആണ് മരിച്ചത്.
 
ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്. താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച ട്രാവലര്‍ എതിര്‍ദിശയിലേക്ക് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top