19 December Friday

കുമാരനല്ലൂരില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കോട്ടയം> കോട്ടയത്തെ കുമാരനല്ലൂരില്‍ ടോറസും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ടോറസ് ലോറിക്കടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കോട്ടയം സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ്, തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുമാരനല്ലൂര്‍ കുടയം പടി റോഡില്‍ അങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്താണ് അപകടം നടന്നത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top