17 September Wednesday

മീനാങ്കലില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം കരമനയാറില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

തിരുവനന്തപുരം> തിരുവനന്തപുരം മീനാങ്കലില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം കരമനയാറില്‍ കണ്ടെത്തി. മീനാങ്കല്‍, ഇരിഞ്ചല്‍ കോളനിയില്‍ സന്ധ്യാ ഭവനില്‍ ദേവകിയുടെ മൃതദേഹമാണ് ആര്യനാട് തോളൂര്‍ പള്ളിക്ക് സമീപമുള്ള കരമനയാറില്‍ കണ്ടെത്തിയത്.മരുന്നു വാങ്ങാനായി പോയ ദേവകിയെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നാട്ടുകാരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. അഗ്നിശമനസേന എത്തും മുന്നേ മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top