16 July Wednesday

കൊട്ടിയത്ത്‌ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

കൊല്ലം > കൊല്ലം കൊട്ടിയം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുട്ടക്കാവ് സ്വദേശി സുധീറിൻ്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിണറില്‍ റിങ്‌ ഇറക്കുന്നതിനിടെ സുധീര്‍ അപകടത്തില്‍പ്പെട്ടത്. കിണറില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ മണ്ണിടിയുകയും മണ്ണും റിങും സുധീറിന് മേല്‍ പതിക്കുകയുമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top