19 September Friday

ദമ്പതികളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന പ്രതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

തിരുവനന്തപുരം> മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി പെടോളൊഴിച്ച്‌ കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാള്‍ പ്രഭാകരകുറുപ്പ് (70), ഭാര്യ വിമല (65) എന്നിവരെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം. ആക്രമത്തിനിടെ പരിക്കേറ്റ ശശിധരന്‍ നായര്‍ അന്നുമുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top