കാസർകോട് > കാസർകോട്ട് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി
എം വി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..