29 March Friday

കോഴിക്കോട് നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ശബരിനാഥ്

ഫറോക്ക് > കോഴിക്കോട്‌ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചാലിയം മാട്ടുമ്മൽ തുരുത്തിന് സമീപത്തുനിന്നും കണ്ടെത്തി. ഫറോക്ക് ഇഎസ്ഐഐ ആശുപത്രിക്ക് സമീപം പാതിരിക്കാട്ട് ശബരിനാഥ് (മണി, 37) ൻ്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.

വ്യാഴാഴ്‌ച പുലർച്ചെ മുതലാണ്‌ ശബരിനാഥിനെ കാണാതായത്‌. ഫറോക്ക് മാർക്കറ്റ് റോഡിലെ "ഗ്രീൻ മാർക്ക് " ഹോട്ടലിൻ്റെ മുഖ്യ നടത്തിപ്പുകാരനായ ശബരിനാഥിൻ്റെ പേഴ്‌സും മറ്റും ഹോട്ടലിന് മുമ്പിൽ നിന്നും, ബൈക്ക് ഫറോക്ക് പുതിയ പാലത്തിന് സമീപം പാതയോരത്തും വ്യാഴം രാവിലെ കണ്ടെത്തിയിരുന്നു. ചെരുപ്പ് പാലത്തിന് മുകളിലും കാണപ്പെട്ടിരുന്നു. പുഴയിൽ ചാടിയതാകാമെന്ന സംശയത്തിൽ തെരച്ചിലും നടത്തി വരികയായിരുന്നു. പുലർച്ചെ വീട്ടിൽ നിന്നും പതിവുപോലെ ഹോട്ടൽ തുറക്കാനിറങ്ങിയ ശേഷമാണ് കാണാതായത്.

മൃതദേഹം ബേപ്പൂർ ചാലിയം തീരദേശ പൊലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ: ലോഹിതാക്ഷൻ. അമ്മ: റീത്ത. ഭാര്യ: വിജിന. മക്കൾ: മയൂഘനാഥ്, മിഘാലക്ഷ്‌മി. സഹോദരങ്ങൾ: സാഘീഷ് , ശ്രുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top