26 April Friday

കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട അധ്യാപികയുടെ മൃതദേഹം കിട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

വെള്ളരിക്കുണ്ട്> കൂരാംകുണ്ടിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടുകിട്ടി. കുരാംകുണ്ടിലെ കളത്തിൽ രവീന്ദ്രന്റെ ഭാര്യ ലത(55)യുടെ മൃതദേഹമാണ് പ്ലാച്ചിക്കര വനത്തിലൂടെ ഒഴുക്കുന്ന തോടിൽ നിന്ന് കണ്ടുകിട്ടിയത്.

വ്യാഴം രാവിലെ എട്ട് മുതൽ പെരിങ്ങോത്ത് നിന്ന് വന്ന അഗ്നിരക്ഷിസേനയും , നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ പകൽ 11ഓടെയാണ് മൃതദേഹം ലഭിച്ചത്. ബുധൻ രാവിലെ 9.30ഓടെയാണ് ഇവരെ വീടിന് സമീപത്തെ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട്  കാണാതായത്. വെള്ളരിക്കുണ്ട് പൊലീസും, പെരിങ്ങോം ഫയർഫോഴ്സും, നാട്ടുകാരും സംയുക്തമായി കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top