13 July Sunday

യുവാക്കളെ കുഴിച്ചുമൂടിയ സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

പ്രതി ആനന്ദ് കുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ ഫോട്ടോ: ശരത് കൽപ്പാത്തി

പാലക്കാട്‌> കൊടുമ്പ്‌ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ്‌ പാൽനീരി നഗറിൽ യുവാക്കളെ കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അമ്പലപ്പറമ്പ് വീട്ടിൽ ആനന്ദ്കുമാറി(53)നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. അടുത്ത ദിവസംതന്നെ അപേക്ഷ നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു.

കൊട്ടേക്കാട് തെക്കേക്കുന്നം ഷിജിത് (22), പുതുശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരാണ് പാടത്ത് സ്ഥാപിച്ച വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. തുടർന്ന്‌ ഇവരെ വയറുകീറി കുഴിച്ചുമൂടിയതിൽ ആനന്ദകുമാറിന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ്  പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ ലഭിച്ച ശേഷമുള്ള ചോദ്യം ചെയ്യലിലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. എന്നാൽ തനിച്ചാണ് എല്ലാം ചെയ്തതെന്നാണ് ആനന്ദകുമാറിന്റെ മൊഴി.

യുവാക്കളുടെ വസ്ത്രങ്ങളും ചെരുപ്പും മൊബൈൽ ഫോണും പാടത്ത് വൈദ്യുതി എത്തിക്കാൻ ഉപയോഗിച്ച ഇരുമ്പ് കെട്ടുകമ്പികളും കരിങ്കരപ്പുള്ളി കനാലിൽനിന്നും കണ്ടെടുത്തിരുന്നു. വയറുകീറാൻ ഉപയോഗിച്ച കത്തി വീട്ടിലെ ഫ്രിഡ്ജിൽനിന്ന്‌ കണ്ടെടുത്തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top