28 March Thursday

'തൊഴിലാളികള്‍ക്ക് കേരളം നല്‍കിയത് മികച്ച സുരക്ഷ; അസം ജനത നന്ദി അറിയിക്കുന്നു': മുഖ്യമന്ത്രിയ്ക്ക് മാധ്യമപ്രവര്‍ത്തകന്റെ കത്ത്

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

തിരുവനന്തപുരം > അതിഥി തൊഴിലാളികളോടുള്ള കേരള സര്‍ക്കാരിന്റെ അനുഭാവ പൂര്‍ണമായ സമീപനത്തിന് അസം ജനത നന്ദി അറിയിച്ചതായി ധൈനിക് അസം പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ ജിതേന്ദ്ര കുമാര്‍ ചൗധരി. ധൈനിക് അസമിന്റെ ഡല്‍ഹി ബ്യൂറോ ചീഫാണ് തന്റെ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തെഴുതിയത്.

'കേരള സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം മാത്രമായിരുന്നില്ല നല്‍കിയതെന്നും, സുരക്ഷയും ഒപ്പം ശമ്പളവും നല്‍കിയിരുന്നതായും, അതിനാലവര്‍  കേരളത്തില്‍ തന്നെ തൊഴിലെടുക്കുകയാണെന്നും കത്തില്‍ ജിതേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി.

'ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലെ അസം തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ കേരളത്തിലുള്ളവര്‍ അവിടെ തന്നെ തുടരുകയാണ്. വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ സോഷ്യല്‍ മീഡിയയും വലിയ തോതിലാണത് ഏറ്റെടുത്തത്.  കേരള സര്‍ക്കാരിന് ആസമി ജനത നന്ദി അറിയിച്ചതായും ജിതേന്ദ്ര കത്തില്‍  പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top