20 April Saturday

സിഎസ്‌ബി ബാങ്ക് പണിമുടക്കിന് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തൃശൂർ
മൂന്നുദിവസം നീണ്ടു നിൽക്കുന്ന സിഎസ്‌ബി ബാങ്ക്  പണിമുടക്കിന്‌ ഉജ്വല തുടക്കം. ബാങ്കിലെ മുഴുവൻ ജീവനക്കാരെയും പ്രതിനിധാനം ചെയ്യുന്ന നാല് സംഘടനകൾ നടത്തുന്ന പണിമുടക്കിന്റെ ആദ്യദിവസം  ശാഖകൾ അടഞ്ഞുകിടന്നു.

ബാങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ അധികാരികൾ കൈക്കൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്‌കരണം നടപ്പാക്കുക, താല്ക്കാലിക - കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, അവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌.

താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ചില ശാഖകൾ തുറക്കാൻ മാനേജ്മെന്റ്‌ നടത്തിയ ശ്രമം  സമര സഹായസമിതിയുടെ ഇടപെടലിനെത്തുടർന്ന്‌ പരാജയപ്പെട്ടു.  പണിമുടക്കിയ ജീവനക്കാർ 14 ജില്ലാ കേന്ദ്രങ്ങളിലും ധർണ നടത്തി.  തൃശൂരിൽ ഹെഡോഫീസിനുമുന്നിലും തെക്കേ ഗോപുരനടയിലും രാവിലെ മുതൽ വൈകിട്ടുവരെ സമരം നടന്നു. ബാങ്ക് ഹെഡോഫീസിനു മുന്നിൽ  ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. സമര സഹായസമിതി ചെയർമാൻ കെ പി രാജേന്ദ്രൻ അധ്യക്ഷനായി. വ്യാഴാഴ്ചത്തെ  സമരം പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top