17 September Wednesday

തൃശൂരിൽ പൊലീസ് വാഹനത്തിൽ നിന്നും ചാടിയ പ്രതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

തൃശൂർ > തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകുന്നതിനിടെ രക്ഷപ്പെടനായി ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം  വലിയതുറ സ്വദേശി സനു സോണി (30) ആണ് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചാടി റോഡിലേക്ക് വീണതിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ബുധനാഴ്‌ച രാത്രി നഗരത്തിൽ മദ്യലഹരിയിൽ ബഹളം വെച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജങ്‌ഷനിൽവച്ച് വാഹനത്തിൽനിന്നും ചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ കൊണ്ടു വന്നിരുന്ന വാഹനത്തിൽത്തന്നെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്‌ച രാവിലെയാണ്‌ മരിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top