25 April Thursday

ഇന്ധനവില വർധിപ്പിക്കൽ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020


ജനങ്ങൾ കോവിഡ്‌ ദുരിതത്തിൽ നട്ടംതിരിയുമ്പോഴും ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. പത്തു ദിവസം തുടർച്ചയായി ഇന്ധനവില വർധിപ്പിച്ചു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇത്‌ പതിവു നടപടിയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കുന്നതാണ് എണ്ണ വില വർധനയുടെ ന്യായീകരണമായി കമ്പനികൾ പറയുന്നത്. 48 ഡോളറാണ് അന്താരാഷ്ട വിപണിയിൽ ഒരു ബാരൽ അസംസ്‌കൃത എണ്ണയുടെ വില. എന്നാൽ, അസംസ്‌കൃത എണ്ണക്ക്‌ 100 ഡോളറിന്‌ മുകളിൽ വിലയുള്ള സമയത്ത്‌ 60ൽ താഴെയായിരുന്നു പെട്രോളിന്റെ വില. അന്താരാഷ്ട വിപണിയിൽ വില വർധിക്കുമ്പോൾ വില കൂട്ടുന്ന കമ്പനികൾ കുറയുമ്പോൾ വില കുറയ്ക്കാറില്ല. ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത്‌ എണ്ണ വില വർധിപ്പിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വില വർധിപ്പിക്കാൻ കേന്ദ്രം അനുവാദം നൽകി. ജനങ്ങൾക്ക്‌ ഇളവുകൾ വഴി ആശ്വാസം നൽകേണ്ട സമയത്ത്‌ പിടിച്ചുപറിയാണ് കേന്ദ്രം നടത്തുന്നത്. ഇതിനെതിരെ ജനരോഷം ഉയരണമെന്ന്‌ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top