26 April Friday

ലക്ഷ്യം നീതിപൂർവ വികസനം ; സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


തൃശൂർ  
സാംസ്‌കാരിക ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടപെടലുകൾ ശക്തമാക്കാനുള്ള തീരുമാനവുമായി സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ നീതിപൂർവമായി ഇടപെടും. ജില്ലയിൽ 50 ശതമാനത്തിലേറെ വോട്ടുള്ള പാർടിയായി മാറ്റും. വർഗീയശക്തികളുടെ  കടന്നുകയറ്റം തടയാനുള്ള ക്യാമ്പയിൻ നടത്തും. മതനിരപേക്ഷ–-ജനാധിപത്യ ശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരങ്ങൾ ശക്തിപ്പെടുത്തും.   തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‌ കൂടുതൽ കരുത്തും തെളിമയും പകരാനുള്ള ചർച്ചകൾക്കും കർമപദ്ധതികൾക്കും സമ്മേളനം രൂപം നൽകി.

ചർച്ചകൾക്ക്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജില്ലാ സെക്രട്ടറി എം എം വർഗീസും മറുപടി പറഞ്ഞു. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ വി അബ്ദുൾഖാദർ എഡിറ്റ്‌ ചെയ്‌ത  ‘സമരോജ്വല ജീവിതങ്ങൾ’  പുസ്‌തകം കോടിയേരി ബാലകൃഷ്ണൻ പ്രകാശിപ്പിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ക്രെഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എ കെ ബാലൻ, കെ രാധാകൃഷ്ണൻ, എം സി ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ എന്നിവർ പങ്കെടുത്തു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സമ്മേളന നടപടികൾ പൂർത്തിയാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top