29 March Friday

ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണം: ബുധനാഴ്‌ച സിപിഐ എം ഐക്യദാർഢ്യ സദസ്

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

തിരുവനന്തപുരം> ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട്‌ ബുധനാഴ്‌‌ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്. അർധഫാസിസ്‌റ്റ് വാഴ്‌ച‌യ്‌ക്കെതിരെയും ത്രിപുരയിലെ പൊരുതുന്ന ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ്‌ സദസെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

ബിജെപി അധികാരത്തിലേറിയതിന് ശേഷം മറ്റ്‌ പാർട്ടികൾക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. പ്രതിപക്ഷ എംഎൽഎമാർക്ക്  മണ്ഡലങ്ങളുമായി ബന്ധപ്പെടാനാകുന്നില്ല.  സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു, പ്രതികളെ അറസ്റ്റ് ചെയ്‌തില്ല. ഇലക്ഷൻകമ്മീഷൻ പ്രതിനിധി സംഘം ത്രിപുര സന്ദർശിച്ച ശേഷം അതിരൂക്ഷമായ അക്രമമാണ് ആർഎസ്എസ്– ബിജെപി നേതൃത്വത്തിൽ നടക്കുന്നത്‌.  

സിപിഐ എം പ്രവർത്തകൻ ഷാഹിദ്മിയ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. പൊലീസിനേയും മറ്റു ഭരണ സംവിധാനങ്ങളേയും ദുരുപയോഗിച്ചുള്ള ഭീകരാക്രമണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂർധന്യത്തിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഒമ്പതിടങ്ങളിലാണ് സിപിഐ എം പ്രവർത്തകർ ഭീകരമായി അക്രമിക്കപ്പെട്ടത്. അക്രമത്തിനെതിരേയും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും ശക്തമായ ജനകീയ പ്രതിരോധം ത്രിപുരയിൽ ഉയരുന്നു. ഐക്യദാർഢ്യ സദസ്സിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top