28 March Thursday

കുതിക്കാം കെ റെയിലിനൊപ്പം: സിപിഐ എം സംഘാടകസമിതി ഓഫീസ് ശ്രദ്ധേയമാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


കോതമംഗലം> സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലം ഏരിയ കമ്മിറ്റിയിലെ വിളയാൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കെ–-റെയിൽ രൂപത്തിൽ നിർമിച്ച സംഘാടകസമിതി ഓഫീസ് ശ്രദ്ധേയമാകുന്നു. കമ്യൂണിസ്റ്റ്‌ ആചാര്യന്മാരുടെ ചിത്രങ്ങൾ മനോഹരമായി കെ–-റെയിലിൽ ആലേഖനം ചെയ്തിട്ടുണ്ട്. ആന്റണി ജോൺ എംഎൽഎ ഓഫീസ്‌ ഉദ്ഘാടനം ചെയ്‌തു.

ആലുവ–-മൂന്നാർ റോഡിനോടുചേർന്ന് 23 ചെങ്കൊടികളാൽ സമകാലികസംഭവങ്ങളുടെ ചിത്രങ്ങൾ മനോഹരമായി ആലേഖനംചെയ്ത് നിർമിച്ച കോതമംഗലം ഏരിയ കമ്മറ്റിയിലെ തങ്കളം ബ്രാഞ്ച് കമ്മിറ്റിയുടെ സംഘാടകസമിതി ഓഫീസും ശ്രദ്ധേയമായി. 23–-ാം പാർടി കോൺഗ്രസിനെ സൂചിപ്പിക്കുന്നതിനാണ് 23 ചെങ്കൊടികൾ സ്ഥാപിച്ചത്. തങ്കളം ഇ എം എസ് ഭവനിൽനടന്ന ചടങ്ങിൽ സിപിഐ എം കോതമംഗലം ഏരിയ  സെക്രട്ടറി കെ എ ജോയി ഓഫീസ് ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top