26 April Friday

കേന്ദ്രം കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു; രാഷ്‌ട്രീയമായി പ്രതിരോധിക്കും: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

ന്യൂഡൽഹി > കേന്ദ്രസർക്കാർ കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ കേന്ദ്രം രാഷ്‌ട്രീയ ആയുധമാക്കുന്നതിനെതിരെ പ്രചരണവും, പ്രതിഷേധവും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളുടെ വിശദവിവരങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നും യെച്ചൂരി പറഞ്ഞു. ദേശീയ തലത്തിലുള്ള പ്രചരണത്തിനാണ് പാർട്ടി രൂപം നൽകിയത്. 75 ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top