20 April Saturday

സർക്കാരിനെ തകർക്കാനുള്ള ബിജെപി അജണ്ടകൾക്ക് ഒത്താശ നൽകുന്നത് കോൺ​ഗ്രസ്: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

തിരുവനന്തപുരം> കേരളത്തിൽ ബിജെപിയുമായി സഹകരിച്ചാണ് സിപിഐ എം പ്രവർത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്.

കേരളത്തിൽ ബിജെ പിക്കും സംഘപരിവാറിന്റെ നീക്കങ്ങൾക്കുമെതിരായി ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നതും സിപിഐ എം ആണെന്ന് ആർക്കും അിറയാവുന്നതാണ്. കഴിഞ്ഞ 6 വർഷത്തെ കാലയളവിനുള്ളിൽ 17 സഖാക്കളാണ് ആർഎസ്എസിന്റെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ചത്. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ കോർപ്പറേറ്റ് വൽക്കരണത്തിന്റെ അമിതാധികാര വാഴ്‌ചയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്.

സംസ്ഥാന  സർക്കാരിനെ തകർക്കാനുള്ള ബിജെപി അജണ്ടകൾക്ക് എല്ലാ ഒത്താശകളും നൽകുകയാണ് കോൺ​ഗ്രസ് ചെയ്‌തത്. കേന്ദ്ര ഏജൻസികൾ തെറ്റായ വഴികളിലൂടെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ക്രമങ്ങൾ നടത്തിയപ്പോൾ അതിന് ഓശാന പാടുകയാണ് കോൺഗ്രസ് ചെയ്‌തത്. ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കിയ കൊ-ലി-ബി സംഖ്യം കേരളത്തിലെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നാണ്.

നിയമസഭയിൽ പോലും ശക്തമായ നിലപാട് ബിജെപിക്കെതിരെ സ്വീകരിക്കാൻ ഒരിക്കലും കോൺഗ്രസ് തയ്യാറായിട്ടില്ല. ആർഎസ്എസിന്റെ വർഗ്ഗീയ അജണ്ടകളെ തുറന്ന് എതിർക്കുന്നതിനും കോൺഗ്രസ്സ് തയ്യാറായിട്ടില്ല. ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് നേരത്തെ തുറക്കാനായത് കോൺഗ്രസ് പിൻബലത്തോടെയാണെന്ന് കേരള രാഷ്‌ട്രീയം മനസ്സിലാക്കുന്ന ആർക്കും വ്യക്തമാകുന്നതാണ്.

സംഘപരിവാറിന്റെ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോൺഗ്രസ് നിലപാടിനെ തിരുത്തിക്കുന്നതിനും ഇടപെടൽ നടത്തുകയാണ് അടിയന്തിരമായി വേണ്ടത്. വസ്‌തുത ഇതായിരിക്കെ ഇപ്പോൾ നടത്തുന്ന പ്രസ്‌താവന ബിജെപിയുമായുള്ള കോൺഗ്രസിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തെ മിച്ചുവെക്കാനുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.  
 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top