29 March Friday

ഇന്ധനക്കൊള്ള, വിലക്കയറ്റം ; അലയടിച്ച്‌ കേരളത്തിന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കേന്ദ്രം വർധിപ്പിച്ച ഇന്ധന നികുതി കുറയ്ക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം സംഘടിപ്പിച്ച ധർണ എറണാകുളത്ത് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വിലക്കയറ്റത്തിലൂടെ ജനജീവിതം പൊറുതിമുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്‌ താക്കീതായി കേരളത്തിന്റെ  പ്രതിഷേധം. വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച  സമരത്തിൽ പതിനായിരങ്ങൾ അണിനിരന്നു. സിപിഐ എം ആഹ്വാനം ചെയ്‌ത ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുമ്പിലായിരുന്നു ധർണ.

രാവിലെ 10 മുതൽ വൈകിട്ട്‌ ആറുവരെയുള്ള സമരത്തിൽ തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാരാണ്‌ പങ്കെടുത്തത്‌. സമര കേന്ദ്രങ്ങളിലേക്ക്‌ നാടാകെ അഭിവാദ്യ പ്രകടനവുമായെത്തി. അഞ്ചു ലക്ഷത്തിലധികം പേർ സമരകേന്ദ്രങ്ങളിലെത്തി പിന്തുണയറിയിച്ചു. തലസ്ഥാനത്ത്‌ രാജ്‌ഭവനു മുന്നിൽ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ്‌ ഐസക്‌ കൊല്ലത്ത്‌ ചിന്നക്കടയിലും എം സി ജോസഫൈൻ പെരുമ്പാവൂരിലും  പി കെ ശ്രീമതി കണ്ണൂർ പിലാത്തറയിലും ഇ പി ജയരാജൻ കണ്ണൂരിലും ധർണ ഉദ്‌ഘാടനംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top