26 April Friday

മലപ്പുറം നഗരസഭയുടെ അനാസ്ഥ: സിപിഐ എം മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

മലപ്പുറം നഗരസഭ ഓഫീസിലേക്ക്‌ സിപിഐ എം നേതൃത്വത്തിൽ നടത്തിയ ബഹുജനമാർച്ച്‌

മലപ്പുറം> മലപ്പുറം നഗരത്തിലെ വിവിധ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണണം എന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ നഗരസഭയിലേക്ക്‌ ബഹുജനമാർച്ച്‌. സിപിഐ എം മുനിസിപ്പൽ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ച്‌. കോട്ടപ്പടി തിരൂർ റോഡിൽനിന്ന് ആരംഭിച്ച്‌ നഗരസഭ ഓഫീസിനുമുന്നിൽ സമാപിച്ചു.

ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്‌തു. കോട്ടപ്പടി മാർക്കറ്റ് നിർമാണം പൂർത്തിയാക്കുക, തെരുവുവിളക്ക് അഴിമതിക്കേസിൽ പ്രതിയായ സ്ഥിരംസമിതി അധ്യക്ഷൻ രാജിവയ്‌ക്കുക,  അനധികൃത നിയമനം റദ്ദാക്കുക, ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനായി പാഴാക്കിയ തുക തിരിച്ചടയ്ക്കുക, പ്രതിപക്ഷ വാർഡുകളോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക തുടങ്ജിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top