25 April Thursday

കുത്തൊഴുക്കിൽപ്പെട്ട് വയോധിക, പുഴയിലിറങ്ങി രക്ഷിച്ച് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി; ഓമനയ്‌ക്ക് രണ്ടാം ജന്മം

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

തിരുവല്ല > മണിമലയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച് സിപിഐ എം നേതാവ്. തിരുവല്ല പ്ലാമ്പറമ്പ് സ്വദേശിയും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുമായ റെജിയാണ് കോട്ടയം മണിമല സ്വദേശി ഓമനയുടെ ജീവൻ രക്ഷിച്ചത്.

മണിമലയിൽ നിന്നുമാണ് ഓമന ഒഴുക്കിൽപ്പെട്ടുപോയത്. മൃതശരീരമെന്ന് കരുതി പലരും കാഴ്‌ച്ചക്കാരായി നിന്നപ്പോഴാണ് തോണ്ടറപ്പാലത്തിന് താഴെ വളരെ ആഴമുള്ള ആറ്റിലേക്ക് റെജി വള്ളവുമായി ഇറങ്ങിയത്. ഓമനയെ കരയ്‌‌ക്കെത്തിച്ച ഉടൻ തന്നെ റെജി പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ വിവരമറിയിച്ചു.  പ്രവർത്തകരെത്തി തിരുവല്ല ഗവ. ആശുപത്രിയിൽ ഓമനയെ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ നിരീക്ഷണത്തിൽ കഴിയുന്ന ഓമന ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്.

റെജി (ഇടത്), റെജിയെ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ സനല്‍കുമാര്‍ റ്വീട്ടിലെത്തി ആദരിക്കുന്നു (വലത്)

റെജി (ഇടത്), റെജിയെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ സനല്‍കുമാര്‍ റ്വീട്ടിലെത്തി ആദരിക്കുന്നു (വലത്)



കൂലിപ്പണിക്കാരനായ റെജി അമ്മയ്‌ക്കും ഭാര്യയ്‌ക്കും രണ്ട് മക്കൾക്കുമൊപ്പം റോഡ് പുറമ്പോക്കിലാണ് താമസം. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി പ്രവർത്തകർ വീട്ടിലെത്തി റജിയെ ആദരിച്ചു.

കഴിഞ്ഞ ദിവസം, കാസർകോട് ക്വാറന്റൈനിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പ് കടിച്ചപ്പോൾ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രക്ഷിച്ചത് വാർത്തയായിരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top