25 April Thursday
പൊതുസമ്മേളനം ഒഴിവാക്കിയത്‌ കോവിഡ്‌ സാഹചര്യം മുൻ നിർത്തി

സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം നാളെ സമാപിക്കും ; പൊതുസമ്മേളനം ഒഴിവാക്കി

പ്രത്യേക ലേഖകൻUpdated: Friday Jan 14, 2022


സ. വി ആർ ഭാസ്‌ക്കരൻ നഗർ (കോട്ടയം മാമ്മൻ മാപ്പിള ഹാൾ)> മൂന്നു ദിവസത്തെ സിപിഐ എം ജില്ലാ പ്രതിനിധി സമ്മേളനത്തിന്‌ ശനിയാഴ്‌ച്ച സമാപനം. കോവിഡ്‌ പടരുന്ന സാഹചര്യം കണക്കിലെടുത്ത്‌ ശനിയാഴ്‌ച്ചത്തെ സമാപന പൊതുസമ്മേളനം ഒഴിവാക്കി.

സമ്മേളനത്തിന്റെ രണ്ടാം ദിവസം പൊതുചർച്ച പൂർത്തിയായി. 12 ഏരിയകളിലെ പ്രതിനിധി സംഘത്തിൽ നിന്നായി 31 പേർ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിന്‌ ജില്ലാ സെക്രട്ടറി എ വി റസലും സംഘടന, രാഷ്‌ട്രീയ കാര്യങ്ങൾക്ക്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ളയും കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനും  മറുപടി പറഞ്ഞു.

  ശനി രാവിലെ 9 ന്‌ പ്രതിനിധി സമ്മേളനഹാളിൽ  തീപ്പാട്ട്‌ സംഘം കലാപരിപാടി അവതരിപ്പിക്കും. 9.30 ന്‌ പ്രതിനിധി സമ്മേളനം തുടരും. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണവും നേതാക്കളുടെ അഭിവാദ്യ പ്രസംഗങ്ങളും നടക്കും. ഭാവിപ്രവർത്തന രൂപരേഖയ്‌ക്കും സമ്മേളനം അംഗീകാരം നൽകും.

വൈക്കം വിശ്വൻ, തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എം സി ജോസഫൈൻ, എളമരം കരിം, എം എം മണി, കെ ജെ തോമസ്‌, പി രാജീവ്‌, വി എൻ വാസവൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.

വെള്ളി വൈകിട്ട്‌ നടന്ന സെമിനാർ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ഗീവർഗീസ്‌ മാർകൂറിലോസ്‌ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ അനിൽകുമാറിന്റെ പുസ്‌തകവും പ്രകാശനം ചെയ്‌തു. സെമിനാറിന്‌  ശേഷം കീചക വധം കഥകളി അവതരിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top