24 April Wednesday

പ്രവര്‍ത്തന ഫണ്ടിലേക്ക്‌ സംഭാവന ചെയ്യുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


സിപിഐ എം പാർടി പ്രവർത്തന ഫണ്ടിലേക്ക്‌  ഉദാരമായി സംഭാവന നൽകണമെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.  ഫണ്ട് ശേഖരണം  20 മുതൽ 31 വരെ നടത്തും. 30, 31  ദിവസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലും ഹുണ്ടിക പിരിവ് വഴിയാണ് ഫണ്ട് ശേഖരിക്കുക.  എല്ലാ ബഹുജനങ്ങളുടെയും സഹായം ഉണ്ടാകണമെന്നും‌  സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

ഇന്ത്യൻ രാഷ്ട്രീയം സമരമുഖരിതമാണ്. അതിന്റെ നേതൃത്വമാണ് സിപിഐ എം നയിക്കുന്ന ഇടതുപക്ഷം.  കേന്ദ്രസർക്കാർ  ജനദ്രോഹനയങ്ങൾ പൂർവാധികം ശക്തിയായി അടിച്ചേൽപ്പിക്കുകയാണ്. ബി ജെ പിയും കോൺഗ്രസും പിന്തുടരുന്ന നയങ്ങൾ രാജ്യസമ്പത്ത് കോർപറേറ്റുകൾക്ക് പണയം വയ്ക്കുന്നതാണ്. ഇരുപാർടികളുടെയും  നയങ്ങൾ സമാനമാണ്. അതിനെതിരായ സമരങ്ങൾ ഇനിയും ശക്തിപ്പെടണം. സാധാരണ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ സിപിഐ എം കൂടുതൽ ശക്തിപ്പെടണം. പാർടിയുടെ പ്രവർത്തനം വ്യാപിക്കുകയും വേണം. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച വിജയമാണുണ്ടായത്.  എൽ ഡി എഫ് സർക്കാരിന്റെ ബദൽ നയങ്ങൾക്കുള്ള അംഗീകാരമായി ഇത്‌ മാറി.  നിയമസഭാ തെരഞ്ഞെടുപ്പും അടുത്തെത്തി.  നാടിന്റെ  വികസന തുടർച്ച സംരക്ഷിക്കപ്പെടണം. അതിന് പര്യാപ്തമായ നിലയിൽ സിപിഐ എമ്മിന് കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. സാധാരണക്കാരായ ജനങ്ങൾ നൽകുന്ന സംഭാവനകളാണ് പാർടി പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. 

തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സന്ദർഭത്തിലാണ് ഫണ്ട് ശേഖരണമെന്നത്  പ്രാധാന്യംവീണ്ടും വർധിപ്പിക്കുന്നു. എൽ ഡി എഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top