കാട്ടാക്കട > സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കെ ഗിരിയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഓട്ടോയില്‍ എത്തിയവര്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയ്‌ക്കാണ് സംഭവം.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത്, അതില്ലാതാക്കാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ഇരുളിന്റെ ശക്തികൾ ശ്രമിക്കുന്നതെന്ന് ജി സ്‌റ്റീഫൻ എംഎൽഎ പറഞ്ഞു. ബഹുജനങ്ങളെ അണിനിരത്തി ഇത്തരം അക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും നാടിന്റെ സമാധാനന്തരീക്ഷം നിലനിർത്തുന്നതിനും സിപിഐ എമ്മും പ്രവർത്തകരും മുന്നിൽ തന്നെയുണ്ടാകും. കെ ഗിരിയുടെ വീടിന് നേർക്കുണ്ടായ അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..