20 April Saturday

കളമശേരി, അങ്കമാലി, കാലടി, നെടുമ്പാശേരി ഏരിയ സമ്മേളനങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കൊച്ചി > സിപിഐ എം 23–-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ പുരോഗമിക്കുന്നു. കളമശേരി, അങ്കമാലി, കാലടി, നെടുമ്പാശേരി ഏരിയ സമ്മേളനങ്ങൾക്ക്‌ ശനിയാഴ്‌ച തുടക്കമായി.

കളമശേരി ഏരിയ സമ്മേളനം പി എസ്‌ ഗംഗാധരൻ നഗറിൽ (സെന്റ്‌ തോമസ്‌ പാരിഷ്‌ ഹാൾ) സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. അങ്കമാലി സമ്മേളനം എം ജെ ഡേവീസ് നഗറിൽ (അങ്കമാലി എ പി കുര്യൻ സ്മാരക സിഎസ്എ ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്‌തു. കാലടി സമ്മേളനം പത്മാവതി പൊന്നപ്പൻ നഗറിൽ (കാഞ്ഞൂർ സഹകരണ ബാങ്ക് ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി സമ്മേളനം കുറുമശേരി എം കെ മോഹനൻ നഗറിൽ (പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങൾ ഞായറാഴ്‌ചയും തുടരും.

കളമശേരി

സിപിഐ എം കളമശേരി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

സിപിഐ എം കളമശേരി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി ഏരിയ സമ്മേളന നഗറിൽ എം ഇ ഹസൈനാർ പതാക ഉയർത്തി. കെ എൻ രാധാകൃഷ്‌ണൻ, സി പി ഉഷ, എ എം യൂസഫ്‌, എ ആർ രഞ്ജിത്‌ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന കെ ബി വർഗീസ്‌ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേക്കബ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എൻ ഗോപിനാഥ്‌, സി കെ പരീത്‌ എന്നിവർ പങ്കെടുത്തു. എൻ സുരൻ അനുശോചനപ്രമേയവും കെ ടി എൽദോ രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. എ ഡി സുജിൽ സ്വാഗതം പറഞ്ഞു. 125 പ്രതിനിധികൾ പങ്കെടുക്കുന്നു.

അങ്കമാലി

അങ്കമാലി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലിയിൽ സമ്മേളന നഗറിൽ പി എൻ ചെല്ലപ്പൻ പതാക ഉയർത്തി. ടി പി ദേവസിക്കുട്ടി, കെ കെ ഗോപി, അൽഫോൻസ ഷാജൻ, ഷാജി യോഹന്നാൻ, ശ്രീക്കുട്ടൻ വിജയൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി കെ കെ ഷിബു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, കെ എൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പി ജെ വർഗീസ് സ്വാഗതം പറഞ്ഞു. പി വി ടോമി രക്തസാക്ഷിപ്രമേയവും ജീമോൻ കുര്യൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. പൊതുചർച്ച തുടങ്ങി. 117 പ്രതിനിധികൾ പങ്കെടുക്കുന്നു.

കാലടി

കാലടി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

കാലടി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

മുതിർന്ന അംഗം ടി ഐ_കണ്ണപ്പൻ പതാക ഉയർത്തി. സി കെ ഉണ്ണിക്കൃഷ്ണൻ, എൻ സി ഉഷാകുമാരി, എം എ ഷെഫീഖ്, കെ വി അഭിജിത് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി സി കെ സലിംകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി കെ മോഹനൻ, പി ആർ മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ ചാക്കോച്ചൻ, കെ തുളസി എന്നിവർ പങ്കെടുത്തു. ടി വി രാജൻ രക്തസാക്ഷിപ്രമേയവും പി യു ജോമോൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ കെ പി ബിനോയ്_സ്വാഗതം പറഞ്ഞു._118 പ്രതിനിധികൾ പങ്കെടുക്കുന്നു.

നെടുമ്പാശേരി

നെടുമ്പാശേരി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു

കെ എസ് രാജേന്ദ്രൻ പതാക ഉയർത്തി. പി വി തോമസ്, എ ലത, വി എൻ സത്യനാഥൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ഇ പി സെബാസ്റ്റ്യൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പി പത്രോസ്, എം സി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല എന്നിവർ പങ്കെടുത്തു. ടി വി പ്രദീഷ് രക്തസാക്ഷിപ്രമേയവും എം ആർ സുരേന്ദ്രൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സി എൻ മോഹനൻ സ്വാഗതം പറഞ്ഞു. 135 പ്രതിനിധികൾ പങ്കെടുക്കുന്നു. പൊതുചർച്ച ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top