19 March Tuesday

സിപിഐ എം നേതാക്കൾക്കെതിരായ കള്ളക്കേസ്‌ കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
കടയ്‌ക്കൽ > യുഡിഎഫ്‌ ഭരണകാലത്ത്‌ സിപിഐ എം നേതാക്കൾക്ക്‌ എതിരെ കെട്ടിച്ചമച്ച കേസ്‌ കോടതി തള്ളി. കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻ ജഡ്ജ് സന്ദീപ് കൃഷ്‌ണനാണ്‌ കുറ്റവിമുക്തരാക്കി വിധി പ്രസ്‌താവിച്ചത്‌. കടയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം നേതാവുമായ കെ മധു, ലോക്കൽ സെക്രട്ടറി ഡി അജയൻ എന്നിവർ ഉൾപപ്പെടെയുള്ളവർക്കെതിരെയാണ്‌ 2015 ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശ ദിവസം കേസെടുത്തത്‌.
 
കൊട്ടിക്കലാശ ദിവസം പ്രചാരണം അവസാനിക്കേണ്ട സമയം കഴിഞ്ഞിട്ടും യുഡിഎഫ് പ്രവർത്തകർ മൈക്ക് പ്രചാരണം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്ന് പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തുന്ന സ്ഥിതി വന്നതോടെ സ്ഥലത്തുണ്ടായിരുന്ന കെ മധു ഉൾപ്പടെയുള്ളവർ സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചു.
 
ഇതിനിടയിൽ പ്രകോപിതനായ എസ്ഐ മഹേന്ദ്രലാൽ കെ മധുവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സിഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചു. നിരവധി സിപിഐ എം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം പ്രവർത്തകർ റോഡ് ഉപരോധിച്ചു. ജനം പൊലീസിനെതിരായതോടെ അന്നത്തെ യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെ സിപിഐ എം പ്രവർത്തകരെ കേസിൽ കുടുക്കുകയായിരുന്നു.
 
കെ മധു, ഡി അജയൻ, എ കെ സൈഫുദീൻ, പത്മകുമാർ, അഖിൽ, റജീബ്, ആസിഫ് എന്നിവർക്കെതിരെ കടയ്ക്കൽ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. കടയ്‌ക്കൽ ഇൻസ്പെക്ടർ ദിലീപ് കുമാർ, എഎസ്ഐ മഹേന്ദ്രലാൽ എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായാണ്‌ കേസ്‌. അഡ്വ. പാരിപ്പള്ളി രവീന്ദ്രനാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top