20 May Friday

ബഹുജന പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ മുന്നേറും ; സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022

ഇടുക്കി ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനം അഭിമന്യു നഗറിൽ(കുമളി പഞ്ചായത്ത്‌ ബസ്‌സ്റ്റാൻഡ്‌) പൊളിറ്റ്ബ്യൂറോ അംഗം 
പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ/ വി കെ അഭിജിത്‌


കുമളി
കാർഷികപ്രശ്‌നങ്ങൾ ഉൾപ്പെടെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും വർഗബഹുജന സംഘടനകളെ ശക്തിപ്പെടുത്തിയുമുള്ള മുന്നേറ്റം സാധ്യമാക്കുമെന്ന തീരുമാനത്തോടെ സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു. എ കെ ദാമോദരൻ നഗറിൽ (കുമളി ഹോളിഡേ ഹോം) മൂന്ന്‌ ദിവസമായി നടന്ന സമ്മേളനം ജില്ലയിലെ വിപ്ലവ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തും സ്വാധീനവും വ്യക്തമാക്കുന്നതായി. ചിട്ടയോടും കാര്യക്ഷമതയോടും ഘടകങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. അർഹരായ എല്ലാവർക്കും പട്ടയം ലഭിക്കുന്നതിനും ഭൂവിനിയോഗചട്ടങ്ങളുടെ ഭേദഗതിക്കും വിളകളുടെ വിലയിടിവ്‌ പരിഹരിക്കാനും പ്രക്ഷോഭം ശക്തമാക്കാൻ സമ്മേളനം ആഹ്വാനംചെയ്തു.  

പാലിയേറ്റീവ്‌ പ്രവർത്തനവും സജീവമാക്കും. ത്രിതല സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കും. കോവിഡ്‌, ഒമിക്രോൺ മഹാമാരികളെ നേരിടാനും സഹായിക്കാനും നടപടി സ്വീകരിക്കും. ലോക്കൽ കമ്മിറ്റിയിൽ ഒരു വീടെന്ന തീരുമാനം നടപ്പാക്കുന്നതിനു പുറമെ ജില്ലയുടെ സമഗ്രവികസനത്തിന്‌ എല്ലാ വിഭാഗത്തെയും പങ്കാളികളാക്കും.

സംസ്ഥാന കമ്മിറ്റിയംഗങ്ങളും 37 ജില്ലാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 197 പ്രതിനിധികൾ പങ്കെടുത്തു. 40 വനിതകളും 18 നും 25നും ഇടയിൽ പ്രായമുള്ള നാലുപേരും 26നും 40നും ഇടയിലുള്ള 32 പേരും 60ന്‌ മുകളിൽ പ്രായമുള്ള 40 പേരും 36 ജനപ്രതിനിധികളും പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഒമ്പത്‌ വനിതകളടക്കം 30 പേർ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ, വൈക്കം വിശ്വൻ, കെ രാധാകൃഷ്‌ണൻ, എം സി ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം എം മണി, കെ ജെ തോമസ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ ജയചന്ദ്രൻ, കെ പി മേരി എന്നിവർ പങ്കെടുത്തു. അഭിമന്യു നഗറിൽ (കുമളി പഞ്ചായത്ത്‌ ബസ്‌ സ്റ്റാൻഡ്‌) പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്തു.

39 അംഗ ജില്ലാ കമ്മിറ്റി
സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം 39 അംഗ ജില്ലാ കമ്മിറ്റിയെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. പത്തുപേർ പുതുമുഖങ്ങളാണ്‌. നാലുപേർ വനിതകളും. കെ കെ ജയചന്ദ്രൻ, സി വി വർഗീസ്, പി എസ് രാജൻ, കെ വി ശശി, വി വി മത്തായി, കെ എസ് മോഹനൻ, വി എൻ മോഹനൻ, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ എന്നിവരാണ്‌ സെക്രട്ടറിയറ്റംഗങ്ങൾ.

എം ജെ വാവച്ചൻ, ടി എസ് ബിസി, എം എൻ ഹരിക്കുട്ടൻ, കെ കെ വിജയൻ, പി ബി സബീഷ്, രമേശ് കൃഷ്ണൻ, ടി എം ജോൺ, സുമ സുരേന്ദ്രൻ, സുശീല ആനന്ദ്, വി സിജിമോൻ എന്നിവരാണ്‌ ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. മറ്റ്‌ ജില്ലാ കമ്മിറ്റിയംഗങ്ങൾ: പി എൻ വിജയൻ, എൻ വി ബേബി, കെ ആർ സോദരൻ, എൻ കെ ഗോപിനാഥൻ, വി എ കുഞ്ഞുമോൻ, ജി വിജയാനന്ദ്‌, കെ എൽ ജോസഫ്‌, എം ജെ മാത്യു, കെ എം ഉഷ, ടി ജെ ഷൈൻ, കെ ടി ബിനു, എം വി ശശികുമാർ, എം ലക്ഷ്‌മണൻ, ടി കെ ഷാജി, ആർ ഈശ്വരൻ, നിശാന്ത്‌ വി ചന്ദ്രൻ, മുഹമ്മദ്‌ ഫൈസൽ, വി ആർ സജി, എൻ പി സുനിൽകുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top