26 April Friday

സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്; ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല: സി ദിവാകരന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

തിരുവനന്തപുരം>  പ്രായ പരിധി വിഷയത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍.പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണെന്നും പ്രായം നോക്കിയല്ല സഖാക്കളുടെ പ്രവര്‍ത്തന ഘടകം തീരുമാനിക്കേണ്ടതെന്നും ദിവാകരന്‍ പറഞ്ഞു. പ്രായപരിധി വെക്കേണ്ടെന്നാണ് തന്റെ നിലപാടെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി.സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധി എന്നത് ഏതോ ഗൂഢസംഘത്തിന്റെ തീരുമാനമാണ്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കാനം മാറുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മാറ്റമില്ലാത്തതായി ലോകത്ത് ഒന്നുമില്ലെന്നാണ് ദിവാകരന്‍ മറുപടി നല്‍കിയത്. കാനം സെക്രട്ടറിയായി തുടരണമോ എന്ന് സംസ്ഥാന സമ്മേളനം തീരുമാനിക്കും. എന്തിനാണ് മാറ്റങ്ങളെ ഭയക്കുന്നത്. പാര്‍ട്ടിയില്‍ യുവാക്കളുടെ പ്രാതിനിധ്യം ആവശ്യമാണ്. പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ താല്‍പര്യമില്ല. ഒഴിവാക്കപ്പെടാതെ ഒഴിവാകാന്‍ തയാറാണെന്നും ദിവാകരന്‍ വ്യക്തമാക്കി.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top