28 March Thursday

രക്തസാക്ഷി ധീരജിന്‌ അന്ത്യാഭിവാദ്യമർപ്പിച്ച്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

കോഴിക്കോട്‌ > ഇടുക്കി പൈനാവിൽ കെഎസ്‌യു‐കോൺഗ്രസ്‌ ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അന്തിമോപചാരമർപ്പിച്ചു. വിലാപയാത്ര കോഴിക്കോട്‌ മലാപ്പറമ്പിലെത്തിയപ്പോഴാണ്‌ കോടിയേരി അടക്കമുള്ള നേതാക്കാൾ അന്തിമോപചാരമർപ്പിച്ചത്‌.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എളമരം കരീം, പി കെ ശ്രീമതി, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്‌ണൻ, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, എ പ്രദീപ്‌കുമാർ, ജില്ലാ സെക്രട്ടറി പി മോഹനൻ, കെ കെ ലതിക, എംഎൽഎമാരായ കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ്‌,  ജില്ലാ സെക്രട്ടറി വി വസീഫ്‌, പ്രസിഡന്റ്‌ എൽ ജി ലിജീഷ്‌, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ടി അതുൽ, ആർ സിദ്ധാർഥ്‌ തുടങ്ങിയവർ പുഷ്‌പചക്രമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top