04 July Friday

അധ്യാപകരെ കോവിഡ്‌ ചുമതലകളിൽനിന്ന്‌ 
ഒഴിവാക്കാൻ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021


തിരുവനന്തപുരം
അധ്യാപകരെ കോവിഡ്‌ ചുമതലകളിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി(ഗുണനിലവാരം ഉയർത്തൽ പരിപാടി) യോഗം സർക്കാരിനോട്‌ ശുപാർശ ചെയ്തു. ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകൾ സജ്ജമാകുന്നതിനുള്ള പ്രവർത്തനവും ആരംഭിച്ച സാഹചര്യത്തിലാണിത്‌. അധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ്‌ അദാലത്തുകൾ സംഘടിപ്പിക്കണമെന്നും യോഗം ശുപാർശ ചെയ്തു.

വിദ്യാർഥികൾക്ക്‌ സ്വന്തം നിലയിൽ ഫോൺ വാങ്ങി നൽകാൻ അധ്യാപകർക്ക്‌ ചുമതല നൽകിയിട്ടില്ലെന്ന്‌ യോഗത്തിൽ  മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഠന സൗകര്യമൊരുക്കാനുള്ള ജനകീയയജ്‌ഞത്തിൽ  മുഴുവൻ അധ്യാപകരും പങ്കാളികളാകണമെന്ന്‌ മന്ത്രി അഭ്യർഥിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി  എൻ ടി ശിവരാജൻ, കൈറ്റ്‌ സിഇഒ കെ അൻവർസാദത്ത്‌, എകെഎസ്‌ടിയു പ്രസിഡന്റ്‌ എൻ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്യുഐപിയിൽ അംഗമല്ലാത്ത അധ്യാപക സംഘടനകളുടെ യോഗവും മന്ത്രി പങ്കെടുത്ത്‌ ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top