19 April Friday

കോവിഡ്‌ രോഗികൾ കുറയുന്നു

സ്വന്തം ലേഖികUpdated: Sunday Aug 14, 2022

തിരുവനന്തപുരം
ആഗസ്ത്‌ പകുതിയിലേക്ക്‌ കടക്കുമ്പോൾ സംസ്ഥാനത്താകെ ചികിത്സയിലുള്ള കോവിഡ്‌ രോഗികളുടെ എണ്ണം 8242 മാത്രം.  20 ദിവസമായി രോഗികളുടെ എണ്ണം രണ്ടായിരത്തിൽ കൂടിയിട്ടില്ല.  ശനിയാഴ്ച സംസ്ഥാനത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 1007 പേർക്കാണ്‌. 1145 പേർ രോഗമുക്തരായി. അഞ്ചു മരണം സ്ഥിരീകരിച്ചു.സംസ്ഥാനത്ത്‌ ഇതുവരെ 67,37,396 കോവിഡ്‌ കേസാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. മരണം 70,647. (1.04 ശതമാനം).  രോഗികളുടെ എണ്ണം ആയിരത്തിലധികമുള്ളത്‌ എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽമാത്രം.
സൗജന്യ കരുതൽ *ഡോസ്‌ 45 ദിവസംകൂടി

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ കരുതൽ ഡോസ്‌ വിതരണം 45 ദിവസംകൂടി. ജൂലൈ 15 മുതൽ സെപ്‌തംബർ 27 വരെയാണ്‌ 18 വയസ്സ്‌ കഴിഞ്ഞവർക്ക്‌ സൗജന്യ കരുതൽ ഡോസ്‌ ലഭ്യമാകുക. ഈ അവസരം നഷ്ടമാക്കിയാൽ പിന്നീട്‌ പണം നൽകി കുത്തിവയ്‌പ് എടുക്കേണ്ടിവരും. സംസ്ഥാനത്ത്‌ ഇതുവരെ 5.70 കോടി ഡോസ്‌ വാക്സിനാണ്‌ വിതരണം ചെയ്തിട്ടുള്ളത്‌. ഇതിൽ 27.32 ലക്ഷം ഡോസ്‌ കരുതൽ ഡോസാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top