20 April Saturday

വാക്‌സിന്‍ ഇടവേള കുറയ്‌ക്കല്‍: ഹര്‍ജി വിധി പറയാന്‍ മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കൊച്ചി > പണം നല്‍കി കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ചുത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം പൂര്‍ത്തിയായി.

ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണന്നും സ്റ്റേ ചെയ്യണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റ ആവശ്യം. ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കിറ്റക്‌സ് കമ്പനിയുടെ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top