29 March Friday

സംസ്ഥാനത്ത്‌ കോവിഡ് വാക്സിനേഷന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

എറണാകുളം ജില്ലാ ആശുപത്രിയിൽ കോവിഡ്‌ വാക്‌സിനേഷൻ തുടങ്ങിയപ്പോൾ

കൊച്ചി> സംസ്‌ഥാനത്ത്‌ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന വാക്‌സിനേഷനിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്കാണ്‌ ആദ്യം കുത്തിവെപ്പെടുക്കുന്നത്‌.  

എറണാകുളം ജില്ലയിൽ ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഡി എം ഒ ഡോ. എൻ.കെ. കുട്ടപ്പൻ, മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോ. ജോസഫ് ചാക്കോ, മുൻ ഡി എം ഒ ഡോ. ജുനൈദ് റഹ്മാൻ, ഡെപ്യൂട്ടി ഡി എം ഒ ഡോ. സവിത, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത എന്നിവർ വാക്സിൻ സ്വീകരിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിലെ രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. രാവിലെ 10.30 ന് കോ വിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ  ദേശീയ തല ഉദ്ഘാടനത്തിനു ശേഷമാണ് വാക്സിനേഷൻ ആരംഭിച്ചത്.

വാക്സിൻ സ്വീകരിച്ച ശേഷം അര മണിക്കൂർ വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകൾ തോന്നിയാൽ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. . എറണാകുളത്ത്‌ ജനറൽ ആശുപത്രിയിലെ 100 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ദിവസം വാക്സിൻ നൽകിയത്. ആദ്യ ഘട്ടത്തിൽ 63000 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് വാക്സിൻ നൽകുന്നത്.

രണ്ടാം ഘട്ടത്തിൽ ആശ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണന. ഇതിനായുള്ള വിവരശേഖരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി തുറന്നു നൽകിയിട്ടില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top