20 April Saturday

കോവിഡ്‌ പരിശോധന: സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും അനുമതി

സ്വന്തം ലേഖകൻUpdated: Sunday Aug 2, 2020

കൊച്ചി> കോവിഡ്‌ പരിശോധന നടത്താൻ അനുവാദമുള്ള സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. 3000 രൂപ ചെലവ്‌ വരുന്ന സിബി നാറ്റ്‌, 2750 രൂപയുടെ ആർടിപിസിആർ, 1500 രൂപയുടെ ട്രൂനാറ്റ്‌, 625 രൂപയുടെ ആന്റിജൻ ടെസ്‌റ്റ്‌ എന്നിവ ചെയ്യാനാണ്‌ ജില്ലയിലെ വിവിധ ലാബുകൾക്കും ആശുപത്രികൾക്കും സർക്കാർ അംഗീകാരം നൽകിയത്‌.

ആസ്‌റ്റർ, ലേക്‌ഷോർ, അമൃത, ആലുവ രാജഗിരി, വിജയകുമാരമേനോൻ ആശുപത്രി (എറണാകുളം), മെഡിക്കൽ ട്രസ്‌റ്റ്‌, റിനൈ മെഡിസിറ്റി, സിഐഎംഎആർ കൊച്ചിൻ ഹോസ്‌പിറ്റൽ, സുധീന്ദ്ര മെഡിക്കൽ മിഷൻ, ഡിഡിആർസി (കൊച്ചി), ആൽഫാ ഇഎൻടി ഹെഡ്‌ ആൻഡ്‌ നെക്ക്‌ റിസേർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌, മാർ ബെസേലിയോസ്‌ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റൽ (കോതമംഗലം), അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി, സെന്റ്‌ ജോസഫ്‌സ്‌ ഹോസ്‌പിറ്റൽ ധർമഗിരി, സബൈൻ ഹോസ്‌പിറ്റൽ പേഴയ്‌ക്കാപ്പിള്ളി, മൈക്രോ സ്‌പെഷ്യാലിറ്റി ഹെൽത്ത്‌ കെയർ സെന്റർ കോഴഞ്ചേരി, ഇഎസ്‌ഐസി ഹോസ്‌പിറ്റൽ ഉദ്യോഗമണ്ഡൽ, എറണാകുളം, സമരിറ്റൻ ഹോസ്‌പിറ്റൽ പഴങ്ങനാട്‌, സാൻജോ ഹോസ്‌പിറ്റൽ പെരുമ്പാവൂർ എന്നിവിടങ്ങളിൽ ആന്റിജൻ ടെസ്‌റ്റ്‌ ലഭ്യമാകും.

പനമ്പിള്ളി നഗറിലെ ഡിഡിആർസി എസ്‌എൽആർ ഡയഗ്‌നോസ്‌റ്റിക്‌ സെന്റർ, അമൃത ആശുപത്രി, മെഡിവിഷൻ സ്‌കാൻ ആൻഡ്‌‌ ഡയഗ്‌നോസ്‌റ്റിക്‌ റിസർച്ച്‌ സെന്റർ ശ്രീകണ്‌ഠത്ത്‌ റോഡ്‌ കൊച്ചി, ന്യൂബെർഗ്‌ ഡയഗ്‌നോസ്‌റ്റിക്‌ സെന്റർ എറണാകുളം എന്നിവിടങ്ങളിൽ ആർടിപിസിആർ ടെസ്‌റ്റ്‌ ലഭ്യമാകും. അമൃത, ആസ്‌റ്റർ, രാജഗിരി, ലേക്‌ഷോർ എന്നീ ആശുപത്രികളിൽ സിബി നാറ്റ്‌ ടെസ്റ്റിന്‌‌ സൗകര്യമുണ്ട്‌. ലിസി ആശുപത്രി, ഐഎൻഎച്ച്‌എസ്‌ സഞ്ജീവനി എന്നിവിടങ്ങളിൽ ട്രൂനാറ്റ്‌ ടെസ്റ്റ്‌‌ നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്‌.

645 പേർ വീടുകളിൽ നിരീക്ഷണത്തിൽ

645 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,096 ആണ്. ഇതിൽ 9200 പേർ വീടുകളിലും 192 പേർ കോവിഡ് കെയർ സെന്ററുകളിലും 1704 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 120 പേരെ പുതുതായി ആശുപത്രിയിലോ എഫ്എൽടിസിയിലോ പ്രവേശിപ്പിച്ചു. 76 പേരെ ഡിസ്ചാർജ് ചെയ്തു. 618 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 891 പരിശോധനാഫലങ്ങളാണ് ശനിയാഴ്‌ച ലഭിച്ചത്. 882 ഫലങ്ങൾ ലഭിക്കാനുണ്ട്‌.

 കലക്ടറുടെ ഫലം നെഗറ്റീവ്‌


എറണാകുളം കലക്ടർ എസ് സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്‌. തിങ്കളാഴ്‌ച വാഴക്കുളം പഞ്ചായത്തിന്റെ എഫ്എൽടിസിക്ക് ഒരു ക്ലബ്ബിന്റെ ഭാരവാഹികൾ കലക്ടറുടെ സാന്നിധ്യത്തിൽ സാധനസാമഗ്രികൾ കൈമാറിയിരുന്നു. ഭാരവാഹികളിലൊരാൾക്ക് കോവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് കലക്ടർ ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയും പരിശോധനയ്ക്ക് വിധേയനാവുകയുമായിരുന്നു.

എറണാകുളം മാർക്കറ്റ്‌ തിങ്കളാഴ്‌ചമുതൽ
തുറക്കും

കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ തിങ്കളാഴ്‌ചമുതൽ എറണാകുളം മാർക്കറ്റിലെ എല്ലാ കടകളും തുറക്കാൻ കലക്ടർ അനുമതി നൽകിയതായി കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്‌ ജി കാർത്തികേയനും ജനറൽ സെക്രട്ടറി കെ എം വിപിനും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top