13 July Sunday

കോവിഡ് നിയന്ത്രണം: പിഎസ്‌സി പരീക്ഷകൾ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

തിരുവനന്തപുരം > കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ സർക്കാർ  കൂടുതൽ  നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി. ജനുവരി 23ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്‌തികയുടെ പരീക്ഷ ജനുവരി 27ലേക്കുംലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്‌തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും മാറ്റി.

ജനുവരി 30ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്‌തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പിഎസ്‌സി വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന്‌ പബ്ലിക് റിലേഷൻസ് ഓഫീസർ കെ വി സുനുകുമാർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top