28 March Thursday

നിരോധനാജ്ഞ ലംഘിച്ച്‌ ആൾക്കൂട്ട യോഗം; കെ സുരേന്ദ്രനെതിരെ കേസ്‌

സ്വന്തം ലേഖകന്‍Updated: Friday Oct 16, 2020
ചാത്തന്നൂർ > കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ ഇരുന്നൂറോളം പേർ പങ്കെടുത്ത യോഗം നടത്തിയതിന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ എന്നിവർ ഉൾപ്പെടെ നൂറോളം പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. സംസ്ഥാനത്ത്‌ നിരോധനാജ്ഞ നിലനിൽക്കെയായിരുന്നു യോഗം ചേർന്നത്‌.
 
ഊറാംവിളയിലെ റോട്ടറി ക്ലബ്‌ ഹാളിലായിരുന്നു യോഗം. എഴുപതോളം പേർക്കു‌ മാത്രം പങ്കെടുക്കാവുന്ന ഹാളിലായിരുന്നു നേതാക്കൾ ഉൾപ്പെടെ ഒത്തുചേർന്നത്‌. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക്‌ ധരിക്കാതെയുമായിരുന്നു പങ്കെടുത്തവരിലേറെയും. നിരവധി കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട്  ചെയ്യുന്ന പരവൂർ, കല്ലുവാതുക്കൽ പ്രദേശങ്ങൾ ഉൾപ്പെടെ ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ളവരാണ്‌ യോഗത്തിനെത്തിയത്‌. സംസ്ഥാന സെക്രട്ടറി രാജീവ് പ്രസാദ്, ജില്ലാ സെക്രട്ടറി വെള്ളിമൺ ദിലീപ്, ശ്രീകുമാർ, സജൻ ലാൽ ഉൽപ്പെടെയുള്ളവർക്കെതിരെയാണ്‌ ചാത്തന്നൂർ പൊലീസ്‌ കേസെ
ടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top