24 April Wednesday

കോവിഡ്‌ പ്രതിരോധം ഡബിളാക്കാൻ ആരോഗ്യവകുപ്പ്‌ ; 300 അധിക തസ്‌തിക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിൽ 300 അധിക തസ്‌തികയ്‌ക്ക്‌ ധനവകുപ്പ്‌ അനുമതി. തസ്‌തികകൾ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തതായി  ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിയമസഭയെ അറിയിച്ചു. 204 സ്റ്റാഫ്‌ നേഴ്‌സ്‌, 52 ഫാർമസിസ്റ്റ്‌ ഗ്രേഡ്‌ 2, 42 എൽഡി ക്ലർക്ക്‌, രണ്ട്‌ ഓഫീസ്‌ അറ്റൻഡന്റ്‌ (ഒഎ) തസ്‌തികകളാണ്‌ അനുവദിച്ചത്‌. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഒഴിവുകൾ എത്രയുംവേഗം പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യണമെന്ന്‌ തസ്തിക അനുവദിച്ചുള്ള ഉത്തരവിലും വ്യക്തമാക്കി.  

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തും ആരോഗ്യ വകുപ്പിൽ കൂടുതൽ തസ്‌തിക സൃഷ്‌ടിച്ചിരുന്നു. ആയുഷ്/ ഹോമിയോ വിഭാഗങ്ങളിലുൾപ്പെടെ പതിനായിരത്തോളം പുതിയ തസ്‌തികയാണ്‌ സൃഷ്‌ടിച്ചത്‌. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ മാത്രമായി 4300എണ്ണം.  അഞ്ച്‌ മെഡിക്കൽ കോളേജിലേക്ക് ഒറ്റഘട്ടമായി 721 നേഴ്‌സുമാരുടെ തസ്‌തികയും സൃഷ്ടിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ തസ്‌തിക വെട്ടിക്കുറയ്‌ക്കകയും നിയമന നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ആ സ്ഥാനത്താണ്‌  സാമ്പത്തിക പ്രതിസന്ധിയിലും എൽഡിഎഫ്‌ സർക്കാർ പുതിയ തസ്‌തികകൾക്ക്‌ അംഗീകാരം നൽകുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top