18 April Thursday

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പരിശോധന കര്‍ശനമാക്കും, സര്‍ക്കുലര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

തിരുവനന്തപുരം>  സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
 
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,793 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 27 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ ചീകിത്സയിലുള്ളവര്‍ 96,700 പേരാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top