29 March Friday

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി: മന്ത്രി ആൻ്റണി രാജു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

തിരുവനന്തപുരം > കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് കുറയ്ക്കാൻ നിർദേശം നൽകിയെന്നും നിലവിൽ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി തിരുവനന്തപുരത്ത്  വ്യക്തമാക്കി.

കെഎസ്ആർടിസി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്ന്  ആരോ​ഗ്യ വകുപ്പ് ഡയറക്ടറോട് സിഎംഡി അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനുളള ക്രമീകരണങ്ങൾ  നടന്നു വരുകയാണ്. ആദ്യ ഘട്ടത്തിൽ കണ്ടക്ടർമാർക്കാണ്  ബൂസ്റ്റർ ഡോസ് നൽകുക.  സ്കൂൾ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നടക്കുന്ന കാരണം ‍ഡിപ്പോകളിൽ  വാക്സിനേഷൻ ക്യാമ്പ് നടത്താനുള്ള ബുദ്ധിമുട്ട് ആരോ​ഗ്യവകുപ്പ് അറിയിച്ചതിനെ തുടർന്ന്  ഓരോ ആശുപത്രികളിൽ വാക്സിനേഷൻ നടത്താനുള്ള ശ്രമങ്ങൾ നടത്തി വരുകയുമാണ്.

3431 ബസുകളാണ് ചൊവ്വാഴ്ച സർവ്വീസ് നടത്തിയത്. 1388  ബസുകൾ തിരുവനന്തത്ത് മാത്രമായി സർവ്വീസ് നടത്തി. 700 ബസുകൾ മാത്രം സർവ്വീസ് നടത്തുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിഎംഡിയും വ്യക്തമാക്കി.  ബസുകൾ നിർത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാ​ഗം ജീവനക്കാരാണ് ഈ പ്രചരണത്തിന് പിന്നിലെന്നും സിഎംഡി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top