03 July Thursday

സംസ്ഥാനത്ത്‌ കോവിഡ് രോഗികൾ കുറയുന്നു

സ്വന്തം ലേഖികUpdated: Monday Nov 22, 2021



തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ് വ്യാപനത്തിൽ വൻ കുറവ്‌ രേഖപ്പെടുത്തി പ്രതിദിന കണക്ക്‌. നവംബർ ആദ്യവാരം മുക്കാൽ ലക്ഷമുണ്ടായിരുന്ന രോഗികൾ ഞായറാഴ്ചയോടെ അരലക്ഷത്തിലേക്ക്‌ കുറഞ്ഞു. നിലവിൽ 58,088 പേർ മാത്രമാണ്‌  കോവിഡ്‌ ബാധിതർ. കഴിഞ്ഞ മാസം ഇത്‌ ഒരുലക്ഷത്തോളമായിരുന്നു. രോഗസ്ഥിരീകരണ നിരക്കിലുണ്ടായ കുറവും ആശ്വാസമായി. കഴിഞ്ഞ ഒരാഴ്ചയിൽ രോഗികളുടെ എണ്ണത്തിൽ 6750ന്റെ കുറവുണ്ടായി. ഐസിയുവിൽ 817 പേരും വെന്റിലേറ്ററിൽ 321 പേരും മാത്രമാണുള്ളത്‌.

മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കേസുകളുടെ വളർച്ചനിരക്കിൽ 12.5 ശതമാനം കുറവുണ്ട്‌. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 95.7 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,55,83,861), 61 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്‌സിനും (1,62,93,932) നൽകി.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top