20 April Saturday

കോവിഡ്‌ മരണം: എൺപത്തൊമ്പതുകാരന്റെ മൃതദേഹം സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

കണ്ണൂർ>  കോവിഡ്‌ ബാധയെ തുടർന്ന്‌ മരിച്ച എൺപത്തൊമ്പതുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. മുഴപ്പിലങ്ങാട് - കടവ് റോഡിൽ എയ്ഞ്ചൽ സ്കൂളിനു സമീപം മാധവാലയത്തിൽ ടി കെ മാധവൻ (89) ബുധനാഴ്‌ചയാണ്‌  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്‌.  വെള്ളിയാഴ്‌ച കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പയ്യാമ്പലത്തെ പൊതുശ്‌മശാനത്തിൽ  മൃതദേഹം സംസ്‌കരിച്ചു.

പാർക്കിൻസൺസ്‌ രോഗബാധിതനായ ഇദ്ദേഹം ഗുരുതരമായ ശാരീരികാവശതകളോടെ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ഇതിനിടെയാണ്‌ കോവിഡ്‌  സ്ഥിരീകരിച്ചത്‌.

ഇദ്ദേഹവുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌. ലക്ഷണമുള്ളവർ കോവിഡ്‌ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. രോഗിയുടെ വീട്ടിലുള്ളവരോട്‌ യാത്രകൾ ഒഴിവാക്കാനും  നിർദേശിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top