20 April Saturday

കോവിഡ് ബാധിച്ച് പൂന്തുറ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൂന്തുറസ്വദേശി മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (67)ആണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന സെയ്ഫുദ്ദീൻ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ മക്കളിൽ ഒരാൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഭാര്യയും മറ്റുമക്കളും ക്വാറന്റൈനിലാണ്. ഭാര്യ: റാഹിലാ ബീവി. മക്കൾ: മയൂഫാ, മുനീഫ്, മുനീർ, മുനീഫാ, മുനീറാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top