19 March Tuesday

കോവിഡ്‌ മരണം: ബിപിഎൽ കുടുംബങ്ങൾക്ക്‌ പ്രതിമാസം 5000; സഹായം
 3 വർഷത്തേക്ക്

സ്വന്തം ലേഖകൻUpdated: Sunday Oct 24, 2021

തിരുവനന്തപുരം > കോവിഡ്‌ ബാധിച്ച്‌ മരിച്ചവരെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന ബിപിഎൽ കുടുംബങ്ങൾക്ക്‌ പ്രതിമാസം 5000 രൂപ നൽകാൻ ഉത്തരവായി. മുന്നുവർഷത്തേക്കാണ്‌ സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ്‌ പെൻഷൻ എന്നിവ ലഭിക്കുന്നത്‌ തടസ്സമാകില്ല.

സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത്‌ മരിച്ചവരുടെ കുടുബം ഇവിടെ സ്ഥിരതാമസമാണെങ്കിൽ ആനുകൂല്യം ലഭിക്കും. സഹായം നൽകാൻ കുടുംബത്തിന്റെ വരുമാനം നിശ്ചയിക്കുമ്പോൾ മരിച്ചയാളുടേത്‌ കുറയ്‌ക്കും. കോവിഡ്‌ വന്ന്‌ മാതാപിതാക്കൾ മരിച്ച കുട്ടികൾ പ്രതിമാസം 2000 രൂപ ധനസഹായം വാങ്ങുന്നുണ്ടെങ്കിൽ ഈ സഹായം ലഭിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top