28 March Thursday

ജീവനൊടുക്കിയവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021


ന്യൂഡൽഹി
കോവിഡ്‌ സ്ഥിരീകരിച്ച്‌ 30 ദിവസത്തിനകം ആത്മഹത്യ ചെയ്‌തവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരത്തിന്‌ അർഹതയുണ്ടെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. ആത്മഹത്യ ചെയ്‌തവര്‍ കോവിഡ്‌ ബാധിതരാണെങ്കിലും നഷ്ടപരിഹാരത്തിന്‌  അർഹത ഇല്ലെന്നായിരുന്നു മുൻനിലപാട്‌.

എന്നാൽ, കോവിഡ്‌ ബാധിതരായി ആത്മഹത്യ ചെയ്‌തവരെ നഷ്ടപരിഹാരത്തിൽനിന്ന്‌ ഒഴിവാക്കാനുള്ള ശ്രമം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ലെന്ന് -  ജസ്‌റ്റിസ്‌ എം ആർ ഷാ നിരീക്ഷിച്ചു. തുടർന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌ തിരുത്തി പുതിയ സത്യവാങ്‌മൂലം സമർപ്പിച്ചത്‌. കോവിഡിനിരയാകുന്നവരുടെ ബന്ധുക്കൾക്ക്‌ സംസ്ഥാനങ്ങൾ ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ 50,000 രൂപവീതം നഷ്ടപരിഹാരം നൽകണമെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top