12 August Friday

വിജയ്‌യുടെ സഹായം എത്തിയെന്ന്‌ മുഖ്യമന്ത്രി; കേരളത്തിന്‌ കൈത്താങ്ങായി നിരവധിപേർ

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2020

തിരുവനന്തപുരം > കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിന്‌ സഹായവുമായി നിരവധി സുമനസുകൾ എത്തുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി. കോഴിക്കോട് ഡിസ്ട്രിക്ട് റോട്ടറി ക്ലബ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് ഒരുകോടി രൂപയോളം വിലയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. നാല് വെന്‍റിലേറ്ററുകള്‍ അടക്കമുള്ളവയാണിത്. പയ്യന്നൂര്‍ റോട്ടറി ക്ലബ് മഞ്ചേശ്വരത്ത് ഡിസ് ഇന്‍ഫെക്ഷന്‍ കേന്ദ്രം ആരംഭിച്ചു.

ബിഎസ്എന്‍എല്‍ ഓഫീസര്‍മാരുടെ സംഘടന സഞ്ചാര്‍ നിഗം എക്സിക്യൂട്ടീവ് അസോസിയേഷന്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെക്ക് പിപിഇ കിറ്റുകള്‍ എത്തിക്കാന്‍ 8,28,000 രൂപ സംഭാവന ചെയ്‌തു. ആര്‍ പരമേശ്വരന്‍പിള്ള ട്രസ്റ്റ് കമ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങളും  ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 500 മാസ്കുകള്‍ നല്‍കി.

തമിഴ് നടന്‍ വിജയ് ദുരിതാശ്വാസ നിധിയിലേക്ക്‌ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം രൂപ നൽകി. ബിപിസിഎല്‍ കൊച്ചി റിഫൈനറി തൊഴിലാളികള്‍ 61,83,881 രൂപ. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും, നാട്ടുകാരും 1,14,38,758 രൂപ. പുതുക്കാട് താലുക്ക് ആശുപത്രിയിലെ ഹെഡ് നേഴ്സ് ബീന കുമാരി 1 ലക്ഷം രൂപ. മാഹി കോളേജില്‍നിന്ന് റിട്ടയര്‍ ചെയ്ത പ്രൊഫ. കെ.വി. ജനാര്‍ദ്ദനന്‍ 1 ലക്ഷം രൂപ. റിട്ട. പ്രൊഫ. സുശീലാ മാര്‍ഷന്‍ 50,000 രൂപ.

അയര്‍ലഡില്‍ നിന്നുള്ള ഡോക്ടര്‍ വിക്ടര്‍ എഡ്ഗര്‍ മോറിസ് 4,85,000 രൂപ. കുണ്ടറയിലെ ഹോട്ട് കേക്സ് ബേക്കറി തൊഴിലാളികള്‍ 1 ലക്ഷം രൂപ. യുണൈറ്റഡ് സെപ്റ്റക് ടാങ്ക്, സിഇഒയും സഹപ്രവര്‍ത്തകരും 10,43,121 രൂപ. ആര്‍ പരമേശ്വരന്‍പിള്ള ട്രസ്റ്റ്  ഒരു ലക്ഷം രൂപ. മുഹമ്മദ് റബീഅ്, പാളയം 10,000 രൂപ. (മാനസികമായി വെല്ലുവിളി നേരിട്ടുന്ന കുട്ടി തന്‍റെ പെന്‍ഷന്‍ തുകയാണ് കൈമാറിയത്)

നാരീശക്തി പുരസ്കാര ജേതാവ്  105 വയസ്സുള്ള കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥി അമ്മ തന്‍റെ  വാര്‍ധ്യക കാല പെന്‍ഷന്‍ തുക നല്‍കി. 103 വയസ്സുള്ള കണ്ണൂര്‍ ആലച്ചേരിയിലെ തമ്പായി അമ്മ, തന്‍റെ ഒരു മാസത്തെ പെന്‍ഷന്‍ തുക നല്‍കി. കോട്ടയം സ്വദേശി പി.ആര്‍. രാജു  ഒരു ലക്ഷം രൂപ.

പ്രളയബാധിതകര്‍ക്ക് വീടു വയ്ക്കാന്‍ 54 സെന്‍റ് സ്ഥലം വിട്ടു നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ ഡോ. എം.സി. ടോമിച്ചന്‍ മൂന്നു ലക്ഷം രൂപ. പാസ്റ്റര്‍ പി.വി. ചാക്കോ പെന്തക്കോസ്തല്‍ മിഷന്‍ കോട്ടയം ഒരു ലക്ഷം രൂപ. കോട്ടയം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി 20 ലക്ഷം രൂപ.  കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്കൂള്‍ പ്രധാന അധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ ഒരുമാസത്തെ ശമ്പളമായ 85,190 രൂപയും ഭിന്നശേഷിക്കാരനായ മകന് ലഭിക്കുന്ന പെന്‍ഷന്‍ തുകയും ചേര്‍ത്ത് 1 ലക്ഷം രൂപ.

കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ 2,30,680 രൂപ. കൊല്ലംകോട്, കൊട്ടാരം റൈസ്മില്‍ മാനേജിങ് ഡയറക്ടര്‍ വി.ആര്‍. പുഷ്പന്‍ 1 ലക്ഷം.
കോട്ടയം കളക്ട്രേറ്റിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ സമാഹരിച്ച 50,000 രൂപ. വി.ആര്‍. പ്രസാദ് ചേര്‍ത്തല 10 ലക്ഷം രൂപ. മലപ്പുറം എടവണ്ണയിലെ അറഞ്ഞിക്കല്‍ ഗ്രാനൈറ്റ് എം.ഡി. ജമാല്‍ മുഹമ്മദ് സക്കാത്ത് വിഹിതത്തില്‍നിന്ന് അഞ്ചുലക്ഷം രൂപ.
 

 • കഴക്കൂട്ടം സൈനിക സ്കൂളിലെ 1974 ബാച്ച് കുട്ടികള്‍ ചേര്‍ന്ന് രണ്ടുലക്ഷം രൂപ.
 •  
 • കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ഥാപനമായ മര്‍ക്കസില്‍ പഠിക്കുന്ന കാശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള 15 വിദ്യാര്‍ത്ഥികളുടെ സക്കാത്ത് ധനസഹായത്തില്‍നിന്ന് 15,000 രൂപ.
 •  
 • കരുനാഗപ്പള്ളി സ്വദേശി ഹുസൈന്‍ സക്കാത്ത് ധനസഹയത്തില്‍ നിന്ന് ഒരു ലക്ഷം രൂപ.
 •  
 • വിഷുക്കൈനീട്ടം
 •  
 • അക്ഷയ് എം. സതീഷ്, കൊട്ടാരക്കര 5000 രൂപ.
 •  
 • തേവന്നുര്‍ ഗവ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി അനഘ. എ.എന്‍ 10,000 രൂപ
 •  
 • പള്ളിക്കല്‍, ചാങ്ങയില്‍ പുതിയ വീട്ടില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് 1 ലക്ഷം രൂപ
 •  
 • അഞ്ചു, പേരൂര്‍ക്കട 10,600
 •  
 • മലയാളം പള്ളിക്കൂടം കുട്ടികള്‍ 15,000
 •  
 • കെ.കെ. കറുപ്പന്‍ കുട്ടി 50,000 രൂപ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top