26 April Friday

കോവിഡ്‌ കാലത്ത്‌ ജാമ്യം കിട്ടിയവർ ജയിലുകളിലേക്ക്‌ മടങ്ങണം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ന്യൂഡൽഹി  
കോവിഡ് വ്യാപകമായ ഘട്ടത്തില്‍ പരോൾ ലഭിച്ച മുഴുവൻ തടവുകാരും 15 ദിവസത്തിനുള്ളിൽ ജയിലുകളിൽ തിരിച്ചെത്തണമെന്ന്‌ സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങൾ പരിഗണിച്ച്‌ പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക്‌ മടങ്ങണമെന്ന്‌ ജസ്റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ഉത്തരവിട്ടു.

തിരിച്ചെത്തിയവർക്ക്‌ ജാമ്യ അപേക്ഷ നൽകാം. കോവിഡ്‌ കാലത്ത്‌ രാജ്യത്തെ ജയിലുകളിലെ സാഹചര്യങ്ങൾ പരിഗണിച്ച്‌ സ്വമേധയാ എടുത്ത കേസിലാണ്‌ പുതിയ ഉത്തരവ്‌. കോടതി നിർദേശപ്രകാരം സംസ്ഥാനങ്ങളിലെ ഉന്നതാധികാര സമിതികളാണ്‌ ജാമ്യ, പരോൾ അപേക്ഷകളിൽ തീരുമാനമെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top