29 March Friday

രോഗപരിശോധനയിൽ ചികിത്സാ പ്രോട്ടോക്കോൾ തുടരും: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

കോഴഞ്ചേരി > കോവിഡാനന്തര കാലത്തും രോഗപരിശോധനയിൽ നിലവിലുള്ള ചികിത്സാ പ്രോട്ടോക്കോൾ തുടരുമെന്ന് മന്ത്രി വീണാ ജോർജ്. ഒപി, അത്യാഹിത വിഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം നിർബന്ധമാക്കും.

ലോകത്താകെ പുതിയ വൈറസുകൾ വ്യാപകമായ സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്ക്‌ മുൻഗണന നൽകുന്നത്. വൈറസ് ബാധിതരിൽനിന്നും രോഗം പടരാൻ സാധ്യത ഏറെയുള്ളത് ആരോഗ്യ പ്രവർത്തകർക്കാണ്. കോവിഡ്, നിപാ വൈറസുകളെ പ്രതിരോധിക്കാൻ കഴിഞ്ഞത് ശക്തമായ സുരക്ഷാ സംവിധാനത്തിലൂടെയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് മാറിയാലും നിലവിലുള്ളതുപോലെ ജീവനക്കാർക്ക്‌ മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവ ചികിത്സാ സംവിധാനത്തിന്റെ ഭാഗമാക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top