18 September Thursday

നാളെ മുതല്‍ പൊന്മുടിയിലും അഗസ്‌ത്യാ‌ര്‍കൂടത്തിലും പ്രവേശന വിലക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കേരളത്തില്‍ കോവിഡ്, ഓമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പൊന്മു‌ടിയില്‍ ജനുവരി 18  മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമാന നിയന്ത്രണം അഗസ്‌ത്യാ‌ര്‍കൂടം ട്രക്കിംഗിനും ഏര്‍പ്പെടുത്തി. നാളെ മുതല്‍ അടുത്ത മാസം 26 വരെയാണ് നിയന്ത്രണം. 02.2022 വരെ ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top