26 April Friday

വയോജനകേന്ദ്രങ്ങളിലേക്ക്‌ വരല്ലേ...

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

തിരുവനന്തപുരം> സംസ്ഥാനത്തെ വയോജന സംരക്ഷണമന്ദിരങ്ങളിൽ നിയന്ത്രണം കർശനമാക്കി. എറണാകുളത്തും തിരുവനന്തപുരത്തുമുള്ള വയോജന കേന്ദ്രങ്ങളിൽ നിരവധിപേർ രോഗബാധിതരായ സാഹചര്യത്തിലാണിത്‌.  ഇവിടെ താമസിക്കുന്നവർ കോവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്തുനിന്ന്‌ ആരെയും പ്രവേശിപ്പിക്കരുതെന്നും നിർദേശം നൽകിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ഹോമുകളിൽ നിർദേശം ലംഘിച്ച് ചിലയാളുകൾ പുറത്തുനിന്ന് വന്നതാണ് രോഗവ്യാപനമുണ്ടാക്കിയത്. ഇത്തരം സംഭവങ്ങളിൽ ഇനി കർശന നടപടി സ്വീകരിക്കും.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതിർന്ന പൗരന്മാർക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ പുതുതായി ഹെൽപ്പ്‌ ഡെസ്‌ക് ആരംഭിച്ചു. ഫോൺ: 1800 425 2147.
ചികിത്സ ഉറപ്പാക്കി

രോഗബാധ സ്ഥിരീകരിച്ച വയോജനകേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധം ശക്തമാക്കി. രോഗമുള്ളവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി.
രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കും. അത്യാവശ്യകാര്യങ്ങൾക്ക് ഒരാളെമാത്രമേ പുറത്തുപോകാൻ അനുവദിക്കൂ. പുറത്തുപോകുന്ന ആൾ മറ്റുള്ളവരുമായി ഇടപെടരുത്‌. സന്ദർശകർക്കും‌ വിലക്കുണ്ട്‌
ജാഗ്രത കാട്ടണം

രോഗപ്പകർച്ചയുണ്ടാകാതെ ശ്രദ്ധിക്കേണ്ടത്‌ അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് തൃക്കാക്കര കരുണാലയം കെയർ ഹോമിന്റെ സഹോദരസ്ഥാപനത്തിലെ കന്യാസ്‌ത്രീ  കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനകളിലാണ് കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത്. എസ്ഡി കോൺവന്റ് ചുണങ്ങമ്പേലി, സമറിറ്റൻ പഴങ്ങനാട് എന്നീ രണ്ട് മഠങ്ങളിലും രോഗബാധയുണ്ടായി. മൂന്ന്‌ സ്ഥാപനങ്ങളിലുമായി 95 പേർക്കാണ് കോവിഡ്.
 തിരുവന്തപുരത്ത് കൊച്ചുതുറയിൽ ശാന്തിഭവനിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ 35 പേർക്കും രോഗം ബാധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top